അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു മുമ്പില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു മുമ്പില്‍ ഫാം തൊഴിലാളി പ്രകടനം കേരള അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി ലേബര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഫാം തൊഴിലാളികള്‍ കേരള അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി ലേബര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു മുമ്പില്‍ പ്രകടനം നടത്തി. 2019ല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌കരണം പ്രാവര്‍ത്തികമാക്കുക, 2014ല്‍ നടപ്പിലാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ അനുബന്ധ സേവന വ്യവസ്ഥകള്‍ പ്രസിദ്ധീകരിക്കുക, തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക നായര്‍ ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ യൂനിറ്റ് പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. ബിന്ദു സ്വാഗതവും രാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles