സുമനസ്സുകള്‍ കനിയുമെന്ന പ്രതീക്ഷയില്‍ ഉമ്മര്‍

വൈത്തിരി: ഇരു വൃക്കകളും തകരാറിലായ മധ്യവയസ്‌കന്‍ ചകിത്സയ്ക്കു സുമനസ്സുകളുടെ സഹായം തേടുന്നു വൈത്തിരി കുന്നത്ത് തോട്ടുങ്ങല്‍ ഉമ്മറാണ്(54)വിദഗ്ധ ചികിത്സയ്ക്കു പണമില്ലാതെ വിഷമിക്കുന്നത്. ഉമ്മറിന്റെ രണ്ടു വൃക്കകളും തകരാറിലായിട്ടു നാലു വര്‍ഷമായി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്താണ് പ്രാണന്‍ പിടിച്ചുനിര്‍ത്തുന്നത്. ഭാര്യയും മൂന്നു പെണ്‍മക്കളും അടങ്ങുന്നതാണ് ഉമ്മറിന്റെ നിര്‍ധന കുടുംബം. അഞ്ചു സെന്റ് ഭൂമി മാത്രമാണ് സ്വന്തം. ഷീറ്റുമേഞ്ഞ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസം. ദൈനംദിന ജീവിതത്തിനുതന്നെ പ്രയാസപ്പെടുകയാണ് കുടുംബം. ഉദാരമതികളുടെ കനിവിലാണ് ഡയാലിസിസ് തുടരുന്നത്. രോഗത്തിനുള്ള വിദഗ്ധ ചികിത്സയ്ക്കു ഏകദേശം 30 ലക്ഷം രൂപയാണ് ആവശ്യം. ഉദാരമതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഉമ്മര്‍. സംഭാവനകള്‍ സ്വീകരിക്കുന്നതിനു കനറ ബാങ്കിന്റെ വൈത്തിരി ശാഖയില്‍ 0358101080953(കഎടഇ ഇഛഉഋ:ഇചഞആ0000358) നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഗൂഗിള്‍ പേ നമ്പര്‍ :9207165126.

0Shares

Leave a Reply

Your email address will not be published.

Social profiles