മൃഗസംരക്ഷണം ആദായകരമാക്കുന്ന പദ്ധതികള്‍ക്കു മുന്‍ഗണന-മന്ത്രി ജെ.ചിഞ്ചുറാണി

വെള്ളമുണ്ട ആലഞ്ചേരിയില്‍ ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ക്ഷീര-മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

ല്‍പറ്റ: ക്ഷീരമേഖലയിലെ ഉല്‍പാദന ചെലവ് ഗണ്യമായി കുറയ്ക്കാനും മൃഗ സംരക്ഷണം കൂടുതല്‍ ആദായകരമാക്കാമുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ക്ഷീര-മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പുമായി സഹകരിച്ച് വയനാട്ടിലെ വെള്ളമുണ്ട ക്ഷീരസംഘം ആലഞ്ചേരിയില്‍ നിര്‍മിച്ച ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യകയായിരുന്നു അവര്‍. കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ക്ഷീരമേഖലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന വിധത്തില്‍ ക്ഷീര മേഖലയെ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്കുള്ള സബ്‌സിഡി വര്‍ധിപ്പിക്കാന്‍ ത്രിതലപഞ്ചായത്തുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. സെന്ററിലെ ലാബ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കൂളര്‍ ബില്‍ഡിംഗ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന യുവകര്‍ഷകനെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവിയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തഗം പി.കല്യാണി, പഞ്ചായത്തഗം വിജേഷ് പുല്ലോറ, കെ.രാജന്‍, കെ. പി.മുരളീധരന്‍, ടി.നാസര്‍, സി.പി.ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles