വേനല്‍മഴയിലെ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണം-കിസാന്‍ സഭ

കിസാന്‍ സഭ മാനന്തവാടി താലൂക്ക് കണ്‍വന്‍ഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് പി.എം.ജോയി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: വേനല്‍മഴയിലും കാറ്റിലും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരം അടിയന്തരമായി നല്‍കണമെന്നു കിസാന്‍ സഭ താലൂക്ക് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, വന്യമൃഗശല്യത്തില്‍നിന്നു കര്‍ഷകരെ സംരക്ഷിക്കുക, കൃഷിക്കാരെ കടക്കെണിയില്‍നിന്നു മോചിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് പി.എം.ജോയി ഉദ്ഘാടനം ചെയ്തു. ശശി പയ്യാനിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ.അമ്പി ചിറയില്‍, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍, ജോസഫ് മാസ്റ്റര്‍, വി.വി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles