വലയില്‍ കുടുങ്ങിയ വെള്ളിമൂങ്ങയെ രക്ഷിച്ചു

വലയില്‍ കുടുങ്ങിയ വെള്ളിമൂങ്ങ

സുല്‍ത്താന്‍ ബത്തേരി: വലയില്‍ കുടുങ്ങിയ വെള്ളിമൂങ്ങയെ രക്ഷിച്ചു. ബത്തേരി ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന് എതിര്‍വശത്തുള്ള റോഡിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വന്യജീവി പ്രതിരോധത്തിന്റെ ഭാഗമായി സ്ഥാപിച്ച വലയിലാണ് വെള്ളമൂങ്ങ കുടുങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്റ്റേഷന്‍ മാസ്റ്റര്‍ നിധീഷ് കുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തിയത്. ഇതിനെ വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചു. വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂള്‍ 4ല്‍ പെട്ട ജീവിയാണ് വെള്ളി മൂങ്ങ.

Leave a Reply

Your email address will not be published.

Social profiles