മരം വീണ് വീട് തകര്‍ന്നു

പവിത്രന്റെ വീടിന് മുകളിലേക്ക് മരം വീണ നിലയില്‍

മാനന്തവാടി: കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. മാനന്തവാടി കണിയാരം വലിയ കണ്ടിക്കുന്ന് പവിത്രന്റെ വിടിന് മുകളിലേക്കാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം പൊട്ടി വീണത്. പവിത്രനും ഭാര്യയും വീട്ടിലുണ്ടായിരുന്നുവെങ്കിലും അപകടമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുപകരണങ്ങളും നശിച്ചു. വീടിന്റെ ചുമരുകള്‍ക്ക് വിള്ളലും വീണിട്ടുണ്ട്. അധികതരുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഈ നിര്‍ധന കുടുംബം.

Leave a Reply

Your email address will not be published.

Social profiles