ദേശീയപാത വികസനം: കച്ചവടക്കാരെ കെട്ടിടം
ഉടമകള്‍ ദ്രോഹിക്കുന്നു-രാജു അപ്‌സര

കല്‍പറ്റ: ദേശീയപാത വികസനത്തിന്റെ പേരില്‍ കച്ചവടക്കാരെ കെട്ടിടം ഉടമകള്‍ ദ്രോഹിക്കുകയാണെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആരോപിച്ചു. സംസ്ഥാനത്തുദേശീയപാത വികസനത്തിനു ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ ബാക്കി ഭാഗത്തു വ്യാപാരികള്‍ തൊഴില്‍ തുടരുന്നതു ഉടമകള്‍ എതിര്‍ക്കുകയാണ്. ഇതു ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. അതിക്രമത്തിനു മുതിരുന്ന കെട്ടിടം ഉടമകള്‍ക്കെതിരെ ജാമ്യം ഇല്ലാത്ത വകുപ്പു പ്രകാരം കേസെടുക്കണം. നഷ്ടപരിഹാരം ലഭിച്ച കെട്ടിട ഉടമകള്‍ കച്ചവടക്കാരോട് വാടക ആവശ്യപ്പെടുന്നതു മനുഷ്യത്വരഹിതമാണ്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ അടയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പിനു വ്യാപാരികള്‍ തയാറാകുമെന്നും രാജു അപ്‌സര പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles