ചെയര്‍മാന്‍ കെയര്‍ ലഞ്ച് ഉല്‍ഘാടനം ചെയ്തു

ചെയര്‍മാന്‍ കെയര്‍ ലഞ്ച് സാംസ്‌കാരിക പ്രവര്‍ത്തകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ.ജെ.ബേബി ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: ചെയര്‍മാന്‍ കെയര്‍ ലഞ്ചിന്റെ ഉല്‍ഘാടനം സാംസ്‌കാരിക പ്രവര്‍ത്തകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ‘കനവ് ‘ മേധാവി കെ.ജെ.ബേബി നിര്‍വഹിച്ചു. സിവില്‍ സ്റ്റേഷനില്‍ വിവിധ ഓഫീസ് ആവശ്യങ്ങള്‍ക്ക് എത്തിപ്പെടുന്ന സാധാരണക്കാരില്‍ ഭക്ഷണത്തിന് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യ ഉച്ച ഭക്ഷണ കൂപ്പണ്‍ നല്‍കി സഹായിക്കുന്ന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള പ്രത്യേക കരുതല്‍ പരിപാടിയാണ് ചെയര്‍മാന്‍ കെയര്‍ലഞ്ച്. ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ഫാദര്‍ ജോസ് മേച്ചേരില്‍, എം.എം മേരി, അന്‍വര്‍ സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ദിനേന നൂറുകണക്കിന് സാധരണക്കാര്‍ എത്തുന്ന ജില്ലാ ഭരണ കാര്യാലയമായ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള ‘വിശക്കുന്നവന് ഒരു നേരത്തെ ഊണ്’ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പരിപാടി സാധാരണക്കാരായ ആവശ്യക്കാര്‍ക്ക് ഏറെ പ്രയോജനമാവുമെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745990985 എന്ന നമ്പറില്‍ വിളിക്കാം.

Leave a Reply

Your email address will not be published.

Social profiles