പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ കൗമാരകാല സ്മരണകളുടെ മിനുക്കം

വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 1975-’76 എസ്.എസ്.എല്‍.സി ബാച്ചിന്റെ സംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി-വയനാട് വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1975-’76 എസ്.എസ്.എല്‍.സി ബാച്ചിന്റെ സംഗമം ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന പേരില്‍ നടത്തി. വിദ്യാലയമുറ്റത്തു നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സി.കെ.മായന്‍ അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ടി.കെ.മമ്മൂട്ടി, പ്രിന്‍സിപ്പല്‍ പിസി.തോമസ്, ഹെഡ്മിസ്ട്രസ് പി.കെ.സുധ, എം.ചന്ദ്രന്‍, വാസുദേവന്‍ മാസ്റ്റര്‍,
കെ.ഹരിദാസന്‍, പി.എം. ഗീത, കെ.വി.ജോസ്, കെ.അംബുജം, കെ.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles