രാമന്‍നമ്പി സ്മൃതിദിനം ആചരിച്ചു

ബത്തേരിയില്‍ രാമന്‍ നമ്പി സ്മൃതിദിനാചരണത്തില്‍ ബി.ജെ.പി ദേശീയ സമിതിയംഗവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

ബത്തേരി: ആസാദി കാ അമൃത് മഹോത്സവം വയനാട് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ സ്വതന്ത്രമൈതാനിയില്‍ രാമന്‍ നമ്പിയുടെ 210-ാമത് സ്മൃതി ദിനം ആചരിച്ചു. വിവിധ സമുദായ കാരണവന്‍മാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമിതി അധ്യക്ഷന്‍ റിട്ട.കേണല്‍ രവീന്ദ്രബാബു അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ സമിതിയംഗവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രീട്ടീഷ് മേധാവിത്തത്തിനെതിരെ പടപൊരുതി മൃത്യുവരിച്ച ധീരയോദ്ധാവായിരുന്നു രാമന്‍ നമ്പിയെന്ന് അദ്ദേഹം അനുസ്മരിച്ചു. വി.കെ.സന്തോഷ്‌കുമാര്‍, ടി.ഡി.ജഗന്നാഥകുമാര്‍, സി.കെ.ബാലകൃഷ്ണന്‍, പി.കെ.അച്യുതന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ചെതലയത്തുനിന്നു ബൈക്ക് റാലിയും കോട്ടക്കുന്നില്‍നിന്നും സ്മൃതിയാത്രയും നടത്തി.

Leave a Reply

Your email address will not be published.

Social profiles