മനസോടിത്തിരി മണ്ണ് കാമ്പയിന്‍: സുമനസ്സുകള്‍ ഭൂമി കൈമാറി

പാവപെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിന് സൗജന്യമായി സ്ഥലം ലഭ്യമാക്കിയവരെ മാനന്തവാടിയില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ ആദരിക്കുന്നു.

മാനന്തവാടി-ഭൂരഹിതരും ഭവനരഹിതരുമായ പാവപെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിന് സൗജന്യമായി സ്ഥലം ലഭ്യമാക്കി വയനാട്ടിലെ സുമനസ്സുകള്‍. ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷരുമായി സംവദിക്കുന്നതിനു മാനന്തവാടിയിലെത്തിയ തദ്ദേശ ഭരണ-എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ മനസ്സോടിത്തിരി പദ്ധതിയിലേക്ക് ഭൂമി നല്‍കിയയവരെയും സന്നദ്ധത അറിയിച്ചവരെയും ആദരിച്ചു. സി.കെ.ഉസ്മാന്‍ ഹാജി(പടിഞ്ഞാറത്തറ പഞ്ചായത്തില്‍ 61 സെന്റ്),എടയത്ത് വളപ്പില്‍ ആരിഫ്(തവിഞ്ഞാല്‍ പഞ്ചായത്തില്‍ 16 സെന്റ്), ഉഷ രാമചന്ദ്രന്‍, ഇലവുംതടത്തില്‍ ബിന്ദു ഭാസ്‌കരന്‍, ചന്ദ്രന്‍, ശശി, സുകു, പുതിയോട്ടില്‍ സന്തോഷ്, രാമചന്ദ്രന്‍, സുജാത(എടവക പഞ്ചായത്തില്‍ 40 സെന്റ്), മലപ്പുറം സ്വദേശി നാസര്‍ മാനു(മാനന്തവാടി നഗരസഭയില്‍ ഒരേക്കര്‍, തൊണ്ടര്‍നാട് പഞ്ചായത്തില്‍ 50 സെന്റ്) എന്നിവരാണ് സ്ഥലം നല്‍കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles