ഹൈദരലി തങ്ങള്‍ സത്യത്തിന്റെയും നന്‍മയുടെയും
സുന്ദരമായ രാഷ്ട്രീയ മുഖം-ടി.സിദ്ദീഖ് എം.എല്‍.എ

കല്‍പറ്റ-പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ അനുശോചിച്ചു. സത്യത്തിന്റെയും നന്‍യുടെയും സുന്ദരമായ രാഷ്ട്രീയ മുഖമായിരുന്നു തങ്ങളെന്നു എം.എല്‍.എ പറഞ്ഞു. മതേതരത്വത്തിനും മതസൗഹാര്‍ദത്തിനുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച നേതാവാണ് അദ്ദേഹം. മനുഷ്യബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ തത്പര കക്ഷികള്‍ കഠിനമായി പരിശ്രമിച്ച കാലത്ത് തങ്ങളുടെ ഇടപെടല്‍ ഏറെ ശ്രദ്ധേയവും ആത്മവിശ്വാസം ജനിപ്പിക്കുന്നതുമായിരുന്നു. പൊതുസമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതിലും നയിക്കുന്നതിലും അദ്ദേഹം നിസ്തുലമായ പങ്കാണ് വഹിച്ചത്. തങ്ങളുടെ വിയോഗംപൊതുസമൂഹത്തിനുണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കുന്നതിനു അപ്പുറമാണെന്നും സിദ്ദീഖ് പറഞ്ഞു.
ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ മുസ്‌ലിം സര്‍വീസ് സൊസൈറ്റി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് പി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പൊയിലൂര്‍ വി.പി.അബൂബക്കര്‍ ഹാജി, സെക്രട്ടറി അഷ്റഫ് പാറക്കണ്ടി, സി.കെ.അബ്ദുല്‍ അസീസ്, പി.സുബൈര്‍, സി.എച്ച്.ഹമീദ്, പി.വി.എസ്.മൂസ, കെ.എം.ബഷീര്‍, യു.എ.അബ്ദുല്‍ മനാഫ്, ഇബ്രാഹിം പുനത്തില്‍,കെ.അബ്ദുല്ല താനേരി, എന്‍.സലാം എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles