രാഹുല്‍ ഗാന്ധി എട്ടിനും ഒമ്പതിനും വയനാട്ടില്‍

കല്‍പറ്റ-രാഹുല്‍ഗാന്ധി എം.പി നാളെയും മറ്റന്നാളും വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ രാവിലെ 9.30നു ചുണ്ടക്കരയില്‍ ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും.പി.എം.ജി.എസ് പദ്ധതിയിലാണ് ഈ റോഡിന്റെ നിര്‍മാണം. 10.35നു തരിയോട് പഞ്ചായത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. 10.30നു പൊഴുതനയില്‍ അത്തിമൂല-ചാത്തോത്ത് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു പുല്‍പള്ളി ആടിക്കൊല്ലിയില്‍ വിനോദ് ലൈബ്രറി കെട്ടിടവും നാലിനു കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം ഓഫീസ് കെട്ടിടവും ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ ഒമ്പതിനു കല്‍പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ടി.സിദ്ദീഖ് എം.എല്‍.എയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യും. 10നു കലക്ടറേറ്റില്‍ ദിശ യോഗത്തില്‍ പങ്കെടുക്കും. 11.30നു കലക്ടറേറ്റില്‍ അസാപ് സ്‌കില്‍ പാര്‍ക്ക് ധാരണാപത്രത്തില്‍ ഒപ്പിട്ടശേഷം മുക്കത്തിനു പോകും.

Leave a Reply

Your email address will not be published.

Social profiles