മാനന്തവാടി ആര്‍ട് ഗാലറിയില്‍ ‘എങ്ക്‌ള’ ചിത്ര പ്രദര്‍ശനം തുടങ്ങി

മാനന്തവാടി ലളിതകല അക്കാദമി ആര്‍ട് ഗാലറിയില്‍ ‘എങ്ക്‌ള’ ചിത്ര പ്രദര്‍ശനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി-ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ലളിതകല അക്കാദമി ആര്‍ട് ഗാലറിയില്‍ ‘എങ്ക്‌ള’ ചിത്ര പ്രദര്‍ശനം തുടങ്ങി. ഗോത്ര ജീവിതവുമായി ബന്ധപ്പെട്ടു വയനാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തിയതില്‍നിന്നു തെരഞ്ഞെടുത്ത 30 ചിത്രങ്ങളും ഏതാനും പെയിന്റുംഗുകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. കെ.പി.ദീപ, പ്രസീത ബിജു, എം.ആര്‍.രമേഷ്, രാജേഷ് അഞ്ചലന്‍ എന്നിവരുടേതാണ് പെയിന്റിങ്ങുകള്‍. 12 വരെ നീളുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ക്ഷീര വികസന- മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. പ്രദര്‍ശനത്തിനുവെച്ച ഓരോ ചിത്രവും കാലത്തിന്റെ നേര്‍രേഖകളാണെന്ന് അവര്‍ പറഞ്ഞു. ഗോത്ര ജീവിതം അടിമുടി മാറുകയാണ്. മാറുന്ന ജീവിതക്രമത്തിലെ ഏടുകള്‍ ‘എങ്ക്‌ള’ ഓര്‍്‌പ്പെടുത്തുന്നു. ഇവയെല്ലാം നാളെയുടെ അടയാളങ്ങളണ്. കലയുടെ അതിജീവനം നാളെയുടെ ചരിത്രമാണെന്നും മന്ത്രി പറഞ്ഞു. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.പി.ജിനീഷ്, വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ.സജീവന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍, വിജയന്‍ ചെറുകര, ചിത്രകാരന്‍ ജോസഫ് എം.വര്‍ഗീസ്, സി.ഡി.സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തു. ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രദര്‍ശനം.

Leave a Reply

Your email address will not be published.

Social profiles