എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി യൂനിറ്റുകള്‍ -മന്ത്രി ജെ.ചിഞ്ചുറാണി

വയനാട് ജില്ലാ ക്ഷീരസംഗമം മാനന്തവാടിയില്‍ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി-കേരളത്തിലെ എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി യൂനിറ്റും ബ്ലോക്കുകളില്‍ ആധുനിക സൗകര്യത്തോടെ വെറ്ററിനറി ആംബുലന്‍സ് സംവിധാനവും ഒരുക്കുമെന്ന് ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ വയനാട് ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഡയറക്ടര്‍ വി.പി.സുരേഷ്‌കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ക്ഷീരമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശസ്ഥാപനം, ക്ഷീരസംഘം, മികച്ച കര്‍ഷകന്‍, 15 വര്‍ഷം പൂര്‍ത്തീകരിച്ച സംഘം പ്രസിഡന്റുമാര്‍ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ, ജനപ്രതിനിധികളായ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, എച്ച്.ബി.പ്രദീപ്, വി.കെ.സുലോചന, മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles