ഭീഷ്മപര്‍വത്തിലൂടെ സാധിച്ചത്
ക്യാരക്ടര്‍ റോള്‍ ചെയ്യണമെന്ന ആഗ്രഹം-അബു സലിം

കല്‍പറ്റ- അമല്‍ നീരദിന്റ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം തനിക്കു സമ്മാനിച്ചത് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളെന്ന് നടന്‍ അബു സലിം. വയനാട് പ്രസ് ക്ലബില്‍ ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലന്‍ കഥാപാത്രങ്ങളെ പതിറ്റാണ്ടുകളോളം അഭിനയിച്ചു ഫലിപ്പിച്ച തനിക്ക് കോമഡി റോളുകള്‍ വഴങ്ങുമെന്ന് തെളിയിച്ചിരുന്നു. ക്യാരക്ടര്‍ വേഷങ്ങളും ചെയ്യണമെന്ന ഏറെ നാളത്തെ ആഗ്രഹമാണ് ഭീഷ്മപര്‍വത്തിലൂടെ സാധിച്ചത്.
സിനിമാരംഗത്തു ഒരിക്കലും നിരാശനാകേണ്ടിവന്നിട്ടില്ല. പല ഘട്ടങ്ങളായി അവസരങ്ങള്‍ തേടിവന്നു. മുമ്പ് കുടുംബചിത്രങ്ങളില്‍ തന്നെപ്പോലുള്ളവര്‍ക്ക് വേഷം ലഭിക്കുമായിരുന്നില്ല. ക്യാരക്ടര്‍ റോളും തനിക്കും വഴങ്ങുമെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഭീഷ്മ പര്‍വത്തിലെ ശിവന്‍കുട്ടി. സിനമയിലുടനീളമ സാന്നിധ്യമുള്ള ശിവന്‍കുട്ടി കരിയറിലെ മികച്ച കഥാപാത്രമായി മാറിയെന്നാണ് വിശ്വാസം. മമ്മൂട്ടിയുമായുള്ള സൗഹൃദം ശിവന്‍ക്കുട്ടിയെ മികവുള്ളതാക്കാന്‍ സഹായിച്ചു. മികച്ച അഭിപ്രായം നേടുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഭാവിയിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിയണമെന്നാണ് ആഗ്രഹമെന്നും അബു സലിം പറഞ്ഞു. പതിറ്റാണ്ടുകളായി സിനിമാരംഗത്തുള്ള അബു സലുമിന്റെ 220-ത് സിനിമയാണ് ഭീഷ്മപര്‍വം. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാം കെ.അബ്ദുല്ല, ഫിലിം ക്ലബ് ചെയര്‍മാന്‍ രതീഷ് വാസുദേവന്‍, ഹാഷിം കെ.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles