വിംസില്‍ ലെവല്‍ 3 നവജാത ശിശു തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു

നവീകരിച്ച ലെവല്‍-3 നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിന്റെ ഉല്‍ഘാടനം ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിക്കുന്നു

മേപ്പാടി: വയനാട് ജില്ലയില്‍ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിന്റെ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങളുമായി ആധുനിക രീതിയില്‍ സജ്ജീകരിച്ച ലെവല്‍ 3 നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിന്റെ ഉല്‍ഘാടനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിന്റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. 27 ബെഡുകളോടെ ആരംഭിച്ച പുതിയ സംവിധാനം ഈ രംഗത്തെ ജില്ലയിലെ പുതിയൊരു കാല്‍വെപ്പാണ്. വെന്റിലേറ്ററുകള്‍, ബൈപാപ്‌സ്, 24 മണിക്കൂര്‍ ഡോക്ടറുടെയും പരിചയ സമ്പന്നരായ ജീവനക്കാരുടെയും സേവനങ്ങള്‍ എന്നിവ ഇവിടെ ഉറപ്പാക്കുന്നു. ചടങ്ങില്‍ നസീറ ആസാദ്, എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, ഡോ. ദാമോദരന്‍ ആലക്കോടന്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles