ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ഗാന്ധി നിര്‍വഹിച്ചു

ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടകുന്ന് റോഡ് പ്രവൃത്തി രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സ്വദേശിനിക്ക് വൃക്ക ദാനംചെയ്ത സിസ്റ്റര്‍ ഷാന്റി മാങ്ങോട്ടിലിനെ ചങ്ങില്‍ എം.പി ആദരിച്ചു. ടി.സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.പിമാരായ കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി.രനീഷ്, ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷന്‍ മെമ്പര്‍ ബിന്ദു പ്രകാശ്, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. നജീബ്, വാര്‍ഡ് മെംബര്‍ ജസി ലെസ്‌ലി എന്നിവര്‍ പ്രസംഗിച്ചു. പി.എം.ജി.എസ് പദ്ധതിയില്‍ 3.94 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മിക്കുന്നത്.
പൊഴുതന പഞ്ചായത്തില്‍ പി.എം.ജി.എസ് പദ്ധതിയില്‍ 2.36 കോടി രൂപ ചെലവില്‍ നിര്‍മിച്ച അത്തിമൂല-പിണങ്ങോട് റോഡ് രാഹുല്‍ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. ടി.സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.പിമാരായ കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ, വാര്‍ഡ് മെമ്പര്‍ എം.എം.ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് തരിയോട് പഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ചു നിര്‍മിച്ച കെട്ടിടം രാഹുല്‍ഗാന്ധി എം.പി. ഉദ്ഘാടനം ചെയ്തു. ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ഷിബു സ്വാഗതവും സെക്രട്ടറി എം.ബി.ലതിക നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍ക്കുളള ഓഫീസ്, ഭരണസമിതി മീറ്റിങ് ഹാള്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസ് തുടങ്ങിയവ പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Social profiles