കര്‍ഷകദ്രോഹ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം-രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം ഓഫീസ് കെട്ടിടം രാഹുല്‍ഗാന്ധി എം.പി. ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി-കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നു രാഹുല്‍ ഗാന്ധി എം.പി. വയനാട്ടിലെ മുള്ളന്‍കൊല്ലിയില്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഓഫീസ് മന്ദിരം(ഇന്ദിരാഭവന്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക പ്രതിസന്ധിയും കടബാധ്യതകളും മൂലം ദുരിതമനുഭവിക്കുന്ന കൃഷിക്കാരെ സഹായിക്കുന്നതല്ല കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ എം.പി ആദരിച്ചു. വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ.അബ്രാഹം, പി.എ.നിയാസ്, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍.പൗലോസ്, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.യു.ഉലഹന്നാന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മര്‍ക്കാര്‍, ജോസഫ് പെരുവേലില്‍, ജോയി വാഴയില്‍, സ്റ്റീഫന്‍ പുകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles