പൊതുഭരണ എംപ്ലോയ്‌മെന്റ് ബി സെല്‍ പുനഃസ്ഥാപിക്കണം-എസ്.ഡി.പി.എ

കല്‍പറ്റ-പൊതുഭരണ എംപ്ലോയ്‌മെന്റ് ബി സെല്‍ പുനഃസ്ഥാപിക്കണമെന്നു എസ്.ഡി.പി.ഐ വയനാട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളില്‍ വാര്‍ഷിക അവലോകനം നടത്തുകയും പട്ടികജാതി-വര്‍ഗ നിയമനങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്ന സെക്രട്ടറിയറ്റിലെ സംവിധാനമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ മേഖലകളില്‍ പങ്കാളിത്തത്തിലും പ്രാതിനിധ്യത്തിലും പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഭരണഘടനാനവകാശത്തിനു തുരങ്കം വെക്കുന്നതായി സര്‍ക്കാര്‍ നടപടി. സെല്‍ എത്രയും വേഗം പുനഃസ്ഥാപിക്കുക, സര്‍ക്കാര്‍ വകുപ്പുകളിലെ എസ്.സി-എസ്.ടി പ്രാതിനിധ്യക്കുറവ് കണ്ടെത്തി പ്രസിദ്ധീകരിക്കുക, എസ്.സി-എസ്.ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നാളെ(10) രാവിലെ 11നു കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ടി.നാസര്‍, വൈസ് പ്രസിഡന്റ് ഇ.ഉസ്മാന്‍, കല്‍പറ്റ മണ്ഡലം പ്രസിഡന്റ് എന്‍.ഹംസ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles