സണ്‍ഡേ സ്‌കൂള്‍ ശതാബ്ദി: യാക്കോബായ
ദേവാലയങ്ങളില്‍ പതാക ഉയര്‍ത്തി

യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂള്‍ ശതാബ്ധി ആഘോഷത്തിനു മാനന്തവാടി സെന്റ് ജോര്‍ജ് പള്ളിയില്‍ വികാരി റവ.ഡോ.കുര്യാക്കോസ് വെള്ളച്ചാലില്‍ പതാക ഉയര്‍ത്തുന്നു

മാനന്തവാടി:യാക്കോബായ സുറിയാനി സണ്‍ഡേ
സ്‌കൂള്‍ ശതാബ്ദിയുടെ ഭാഗമായി ദേവാലയങ്ങളില്‍ പതാക ഉയര്‍ത്തി. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, ബംഗളൂരു, ചെന്നൈ, മംഗ്ലൂര്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല ശതാബ്ദി സമ്മേളനം മെയ് 22ന് മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പളളിയിലാണ് നടക്കുക. വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ക്കൊപ്പം നടക്കുന്ന പൊതുസമ്മേളനത്തില്‍ സഭാപിതാക്കന്മാര്‍, ജനപ്രതിനിധികള്‍, സാമുദായിക നേതാക്കള്‍ പങ്കെടുക്കും. പതാക, ദീപശിഖ, ഛായ ചിത്ര പ്രയാണങ്ങള്‍ സമ്മേളനത്തിന് മുന്നോടിയായി നടക്കും. മാനന്തവാടി സെന്റ് ജോര്‍ജ് പള്ളിയില്‍ വികാരി റവ.ഡോ.കുര്യാക്കോസ് വെള്ളച്ചാലില്‍ പതാക ഉയര്‍ത്തി. സഹവികാരി ഫാ.എല്‍ദോ മനയത്ത്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ട്രസ്റ്റി ഷാജി മൂത്താശേരി, സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പില്‍, ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍ എബിന്‍ പടിക്കാട്ട്, എന്‍.പി.കുര്യന്‍, കെ.എസ്.സാലു, റോയി പടിക്കാട്ട്, ജോസ് വാണാക്കുടി, ഷിജോ മുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles