സ്റ്റേഡിയങ്ങളുടെ പ്രവൃത്തി പുരോഗതി അവലോകനം ചെയ്തു

കല്‍പറ്റയിലെ സ്റ്റേഡിയങ്ങളുടെ പ്രവൃത്തി പുരോഗതി അവലോകനം ചെയ്യുന്നതിനു ടി.സിദ്ദീഖ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം.

കല്‍പറ്റ: വയനാട്ടിലെ കല്‍പറ്റ മരവയല്‍ എം.കെ.ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയം, അമ്പിലേരി ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവയുടെ പ്രവൃത്തി പുരോഗതി ടി.സിദ്ദീഖ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കോടുകൂടിയ ജില്ലാ സ്‌റ്റേഡിയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. സ്‌റ്റേഡിയത്തിനു എം.കെ.ജിനചന്ദ്രന്റെ പേരില്‍ പ്രവേശകവാടം സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു. പരിപാലനം സംബന്ധിച്ചു പിന്നീടു ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.
ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ നീന്തല്‍ക്കുളത്തിന്റെ പ്രവൃത്തി ഒക്ടോബറോടെ പൂര്‍ത്തിയാക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, സ്‌പോര്‍ട്‌സ് കേരള ഫെഡറേഷന്‍ ചീഫ് എന്‍ജിനിയര്‍ ബി.ടി.വി കൃഷ്ണ, അസിസ്റ്റന്റ് എന്‍ജിനിയര്‍ ജി.ജി.ശ്രേയസ്, കിറ്റ്‌കോ മേധാവി ജി.രാകേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളായ എ.ടി.ഷണ്‍മുഖന്‍, എം.ബിജു, സലിം കടവന്‍, ടി.എസ്.സതീഷ്, കെ.പി, വിജയി, പി.കെ.അയ്യൂബ്, എ.ഡി.ജോണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles