പട്ടികവര്‍ഗക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും-സുരേഷ് ഗോപി എം.പി

പുല്‍പള്ളി കുളത്തൂര്‍ ആദിവാസി കോളനിയില്‍ സുരേഷ്‌ഗോപി എം.പി സന്ദര്‍ശനത്തിനെത്തുന്നു.

പുല്‍പള്ളി-വയനാട്ടിലെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു രാജ്യസഭാംഗം സുരേഷ് ഗോപി. പഞ്ചായത്തിലെ കുളത്തൂര്‍ ആദിവാസി കോളനിയില്‍ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോളനികളില്‍ സന്ദര്‍ശനം നടത്തുന്നത്. ദീര്‍ഘ, ഹ്രസ്വകാല അടിസ്ഥാനത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. ആദിവാസികളെ ഇന്നത്തെ അവസ്ഥയില്‍നിന്നു മോചിപ്പിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും എം.പി.പറഞ്ഞു. കുളത്തൂര്‍ കോളനിയിലെ കുടിനീര്‍ ക്ഷാമത്തിനു അടിയന്തര പരിഹാരം കാണുന്നതിനു എം.പി സ്വന്തം നിലയ്ക്കു 66,500 രൂപ നല്‍കി. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍, ജില്ലാ പ്രസിഡന്റ് കെ.പി.മധു, ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, സെക്രട്ടറി കെ.ഡി.ഷാജിദാസ്, പ്രാദേശിക നേതാക്കളായ പദ്മനാഭന്‍ മാസ്റ്റര്‍, സിനിഷ് വാകേരി, ഷൈജു പുലികുത്തി, സുഭാഷ് എന്നിവക്കൊപ്പമാണ് എം.പി.കോളനിയില്‍ എത്തിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles