എ.വി.സെറീനയ്ക്കു മഹിള പ്രധാന്‍ ഏജന്റ് പുരസ്‌കാരം

മികച്ച മഹിള പ്രധാന്‍ ഏജന്റിനുള്ള സംസ്ഥാന പുരസ്‌കാരം എ.വി.സെറീനയ്ക്കു മാനന്തവാടി പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ സി.ടി.വിഷ്ണു കൈമാറുന്നു.

കല്‍പറ്റ-മികച്ച മഹിള പ്രധാന്‍ ഏജന്റിനു തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന പുരസ്‌കാരം വയനാട്ടിലെ കോറോം സ്വദേശിനി എ.വി.സെറീനയ്ക്കു ലഭിച്ചു. കേരള പോസ്റ്റല്‍ സര്‍ക്കിളിനു കീഴില്‍ കോവിഡ് കാലത്ത് 11 മാസത്തിനിടെ ഏറ്റവും കൂടുതല്‍ അക്കൗണ്ട് തുടങ്ങിയതും പണം നിക്ഷേപിച്ചതുമാണ് സെറീനയെ അവാര്‍ഡിനു അര്‍ഹയാക്കിയത്. മികച്ച പ്രവര്‍ത്തനത്തിനു മുമ്പു മൂന്ന് തവണ ജില്ലാതല മഹിള പ്രധാന്‍ ഏജന്റ് പുരസ്‌കാരം ഇവര്‍ നേടിയിട്ടുണ്ട്. സെറീന 23 വര്‍ഷമായി വെള്ളമുണ്ട പോസ്റ്റല്‍ സെക്ഷനു കീഴിലാണ് ജോലി ചെയ്യുന്നത്. മാനന്തവാടി പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ സി.ടി.വിഷ്ണു പുരസ്‌കാരം സെറീനയ്ക്കു കൈമാറി.

0Shares

Leave a Reply

Your email address will not be published.

Social profiles