അവധി ദിനങ്ങളിലെ വാഹന പ്രവാഹത്തില്‍ വീര്‍പ്പുമുട്ടി താമരശേരി ചുരം

വൈത്തിരി: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തില്‍ അവധി ദിനങ്ങൡ വാഹന പ്രവാഹം. ശനി, ഞായര്‍ ദിവസങ്ങളിലാണ് ചുരത്തില്‍ വര്‍ധിച്ച വാഹനത്തിരക്ക്. മുടിപ്പിന്‍ വളവുകളുടെ തുടക്കം മുതല്‍ വ്യൂ പോയിന്റ് വരെയും അവിടെനിന്നു ജില്ലയുടെ പ്രവേശന കവാടം വരെയുമുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് സഞ്ചാരികള്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകുകയാണ്. പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ടെങ്കിലും വ്യൂ പോയിന്റിലും സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles