![](https://keralacorrespondent.com/wp-content/uploads/2022/06/abc.jpg)
ബത്തേരി അസംപ്ഷന്‍ ജംഗ്ഷനു സമീപം എ.ബി.സി ഹാര്ഡ്വെയര് ഷോറൂം മുനിസിപ്പല്‍ ചെയര്മാന് ടി.കെ.രമേശ് ഉദ്ഘാടനം ചെയ്യുന്നു.
സുല്‍ത്താന്‍ ബത്തേരി: എ ബി സി ഹാര്ഡ്വെയര് അഞ്ചാമത് ഷോറൂം സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. ബൈപാസില്‍ അസംപ്ഷന്‍ ജംഗ്ഷനു സമീപമാണ് ഷോറൂം. മുനിസിപ്പല്‍ ചെയര്മാന് ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് പി.വൈ.മത്തായി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. യൂനിറ്റ് സെക്രട്ടറി പി.സംഷാദ്, എ.ബി.സി ഹാര്ഡ്വെയര് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മാത്യു, പാര്‍ട്ണര്‍മാരായ ഷാജു, തോമസ്, പി.എ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.