ബഫര്‍ സോണ്‍: പ്രക്ഷോഭം ശക്തമാക്കും: യുഡിഎഫ്

യുഡിഎഫ് കല്‍പ്പറ്റ നിയോജ കമണ്ഡലം കണ്‍വെന്‍ഷന്‍ അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: ബഫര്‍സോണ്‍ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത നാളത്തെ ഹര്‍ത്താല്‍ വന്‍വിജയമാക്കാനും 21ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ റാലിയില്‍ ആയിരം പേരെ പങ്കെടുപ്പിക്കാനും യുഡിഎഫ് കല്‍പ്പറ്റ നിയോജ കമണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പാവപ്പെട്ട കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സാരമായി ബാധിക്കുന്ന ബഫര്‍ സോണ്‍ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തണമെന്നും, ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും നിലവിലെ സുപ്രീം കോടതി വിധിയിലെ അപാകത കേരള കേന്ദ്ര സര്‍ക്കാറുകള്‍ ഇടപെട്ട് തിരുത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.പി ആലി സ്വാഗതം പറഞ്ഞു. അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, വി.എ മജീദ്, അഡ്വക്കേറ്റ് ടി.ജെ ഐസക്ക്, ഒ.വി അപ്പച്ചന്‍, ബിനു തോമസ്, സുരേഷ് ബാബു, ടി ഹംസ, പഞ്ചാര ഉസ്മാന്‍, വി.സി അബൂബക്കര്‍, രാജന്‍ മാസ്റ്റര്‍,
അബ്ദുല്‍ സലാം, പോള്‍, നസീമാ മങ്ങാടന്‍, പി.വി ആന്റണി, പിഎ ജോസ്, പി. ബാലന്‍, രാജു, സുരേഷ് ബാബു, ജിതേഷ് സാവിത്രി, എം.എം ജോസ്, നജീബ് കരണി, ഗിരീഷ്, ദേവസ്യ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles