സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു-സംയുക്ത കര്‍ഷക സമര സമിതി

കല്‍പറ്റ: ജപ്തി നീക്കത്തെത്തുടര്‍ന്നു പുല്‍പള്ളി ഇരുളത്തു ആത്മഹത്യ ചെയ്ത അഡ്വ.ടോമിയുടെ വായ്പ വിഷയത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു സംയുക്ത കര്‍ഷക സമര സമിതി നേതാക്കള്‍ ആരോപിച്ചു. ടോമിയുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളാനും പണയവസ്തുവിന്റെ ആധാരം തിരികെ നല്‍കാനും...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

കല്‍പറ്റ: ജില്ലയില്‍ മഴ തുടങ്ങിയ സാഹചര്യത്തിലും ഒരു സംശയാസ്പദ ഡെങ്കി മരണം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍...

കേന്ദ്രത്തിലും കേരളത്തിലും ഏകാധിപതികളുടെ ഭരണം-സുഹ്‌റ മമ്പാട്

വനിതാലീഗ് വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പറ്റയില്‍ സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ:കേന്ദ്രത്തിലും കേരളത്തിലും ഏകാധിപതി ഭരണമാണെന്നു വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്. വനിതാലീഗ് വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രാജാവ് എന്ന മട്ടിലാണ്...

കെ.എസ്.ടി.യു മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം

കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ്പ് വിതരണ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിക്കുന്നു കല്‍പറ്റ: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) ജില്ലാ തല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി...

കല്‍പറ്റ ലീഡ് ബാങ്കിന് മുന്നില്‍ 21ന് എല്‍ഡിഎഫ് ധര്‍ണ

കല്‍പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ 21ന് കല്‍പ്പറ്റ ലീഡ് ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തും. സമരം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മുതല്‍ അഞ്ച് വരെയാണ് സമരം സര്‍ഫാസി നിയമം പിന്‍വലിക്കുക,...

സാധാരണക്കാര്‍ക്കായി റവന്യൂ ഇ സാക്ഷരത-മന്ത്രി കെ.രാജന്‍

വയനാട് ജില്ലാതല പട്ടയമേള മാനന്തവാടിയില്‍ റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: ഡിജിറ്റല്‍ സേവനം സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുന്നതിനു സംസ്ഥാനത്തു റവന്യൂ ഇ സാക്ഷരത പദ്ധതി ആരംഭിക്കുമെന്നു റവന്യൂ മന്ത്രി കെ.രാജന്‍. അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ വയനാട് ജില്ലാതല പട്ടയമേളയും...

ടി.ടി.ജോസഫിനു ദേശീയ പുരസ്‌കാരം

ടി.ടി.ജോസഫ് കല്‍പറ്റ: ഭാരത് സേവക് സമാജിന്റെ(ബി.എസ്.എസ്) ഈ വര്‍ഷത്തെ ഭാരത് സേവക് ഓണര്‍ പുരസ്‌കാരത്തിനു വയനാട് കേണിച്ചിറ കൃപ സ്‌കൂള്‍ ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോ തെറാപ്പി കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ ടി.ടി.ജോസഫിനെ തെരഞ്ഞെടുത്തു.ലഹരി മോചന പ്രവര്‍ത്തനങ്ങളും സാമൂഹിക രംഗത്തെ മറ്റു...

വ്യാപാരി യൂത്ത് വിംഗ് കമ്പളക്കാട് യൂനിറ്റ്: മുത്തലിബ് ലുലു വീണ്ടും പ്രസിഡന്റ്

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്പളക്കാട് യൂനിറ്റ് ജനറല്‍ ബോഡി സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി.ജോയി ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്പളക്കാട് യൂനിറ്റ് ജനറല്‍ ബോഡി കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍...

എസ്.എസ്.എല്‍.സി
വയനാട്ടില്‍ 98.07 ശതമാനം വിജയം

കല്‍പറ്റ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വയനാട്ടില്‍ 98.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യതനേടി. പരീക്ഷക്കിരുന്ന 12181 വിദ്യാര്‍ത്ഥികളില്‍ 11946 പേരാണ് ലക്ഷ്യം കണ്ടത്. 6276 ആണ്‍കുട്ടികളും 5909 പെണ്‍കുട്ടികളുമാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 6122 ആണ്‍കുട്ടികളും 5824 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. 830 വിദ്യാര്‍ത്ഥികള്‍...

വയനാട്ടില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

കല്‍പറ്റ:വയനാട്ടില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. സംരക്ഷിത വനങ്ങളുടെ വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനു സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ടാണ് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ സമരം. ഹര്‍ത്താലുമായി സഹകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍...
Social profiles