എസ്.എസ്.എല്‍.സി
വയനാട്ടില്‍ 98.07 ശതമാനം വിജയം

കല്‍പറ്റ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വയനാട്ടില്‍ 98.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യതനേടി. പരീക്ഷക്കിരുന്ന 12181 വിദ്യാര്‍ത്ഥികളില്‍ 11946 പേരാണ് ലക്ഷ്യം കണ്ടത്. 6276 ആണ്‍കുട്ടികളും 5909 പെണ്‍കുട്ടികളുമാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 6122 ആണ്‍കുട്ടികളും 5824 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. 830 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 567 പെണ്‍കുട്ടികളും 263 പെണ്‍കുട്ടികളുമാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എയ്ഡഡ് വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ്. 435 പേര്‍. ഗവ. വിഭാഗത്തില്‍ 240ഉം ണ്‍എയ്ഡഡ് വിഭാഗത്തില്‍ 155ഉം വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി.
ജില്ലയില്‍ 51 സ്‌കൂളുകള്‍ നൂറ് മേനി നേടി. ആശ്രമ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ 29 ഗവ. സ്‌കൂളുകളിലും 16 എയ്ഡഡ് വിദ്യാലയങ്ങളിലും 6 അണ്‍ എയ്ഡഡ് സ്‌കൂളുകളിലുമാണ് പരീക്ഷക്കിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹരായത്.

0Shares

Leave a Reply

Your email address will not be published.

Social profiles