പരിസ്ഥിതി ലോല മേഖല: കോണ്‍ഗ്രസ് പുല്‍പള്ളിയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി

പുല്‍പള്ളി വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സംരക്ഷിത വനത്തിനു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കുന്നതില്‍ പ്രതിഷേധിച്ചും കാടും നാടും വേര്‍തിരിക്കുക, സീറോ പോയിന്റ് ബഫര്‍ സോണ്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുമായിരുന്നു സമരം.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം.പൗലോസ് അധ്യക്ഷത വഹിച്ചു. സിജു തോട്ടത്തില്‍, എം.ടി.കരുണാകരന്‍, ബേബി സുകുമാരന്‍, ജിനി തോമസ്, സജി വിരിപ്പാമറ്റം, സിദ്ദീഖ് അത്തിക്കുനി, ടി.പി.ശശിധരന്‍, വിജയന്‍ തോമ്പ്രാംകുടി, ആന്റണി ചോലിക്കര, കെ.വി.ക്ലീറ്റസ്, അല്‍ജിത് ജേക്കബ്, സി.വി.വേലായുധന്‍, രജനി ചന്ദ്രന്‍, കെ.കെ.സ്‌കറിയ, മണി പൊളന്ന, മണി ഇല്യമ്പത്ത്, പീറ്റര്‍ പനച്ചിക്കല്‍, വര്‍ഗീസ് കല്ലോലിക്കല്‍, ബിജു ശിവരാമന്‍, ഷിനോയ് എരിയപ്പള്ളി, ചന്ദ്രന്‍ എരിയപ്പള്ളി, പത്രോസ് ചിറപ്പാട്ട്, പി.എസ്.സുനില്‍, ജോസ് തോമസ്, മുരളി പുറത്തൂട്ട്, കെ.എ.പോള്‍, മനോജ് പുല്യാട്ടല്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles