കൂലി ലഭിച്ചില്ല: തൊഴിലാളികള്‍ കരാറുകാരന്റെ വീടിനു മുന്നില്‍ ധര്‍ണ നടത്തി

കണിയാരത്ത് കരാറുകാരന്റെ വീടിനു മുന്നില്‍ തൊഴിലാളി ധര്‍ണ സി.പി.ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: നാലു വര്‍ഷം മുമ്പ് മാനന്തവാടി-കൈതക്കല്‍ റോഡ് അറ്റകുറ്റപ്പണി നടത്തിയതിന്റെ കൂലി ലഭിക്കാനുള്ള തൊഴിലാളികള്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ കണിയാരം സ്വദേശിയായ കരാറുകാരന്റെ വീടിനു മുന്നില്‍ ധര്‍ണ നടത്തി. പൊതുപ്രവര്‍ത്തകരും പോലീസും ഇടപെട്ടിട്ടും കൂലിപ്രശ്‌നത്തിനു പരിഹാരമാകാത്ത സാഹചര്യത്തിലായിരുന്നു സമരം. പ്രകടനമായാണ് തൊഴിലാളികള്‍ കരാരുകാരന്റെ വീടിനടുത്ത് എത്തിയത്. സി.പി.ഐ മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. അമൃതരാജ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി താലൂക്ക് പ്രസിഡന്റ് കെ.സജീവന്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി നിഖില്‍ പദ്മനാഭന്‍, ജ്യോതിഷ്, ബിജു, ഷിബു, ശശി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles