വയനാട്ടില്‍ ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

സുല്‍ത്താന്‍ ബത്തേരി: ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് അഹ്നസാണ്(14) മരിച്ചത്. ബുധനാഴ്ച രാവിലെ ഗുരുതരാവസ്ഥയില്‍ മേപ്പാടി ഡി.എം.വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പത്തരയോടെയാണ് മരിച്ചത്. നേരത്തേ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: ഷാദിയ. സഹോദരന്‍: അമീന്‍.

0Shares

Leave a Reply

Your email address will not be published.

Social profiles