ചെറുകരയില്‍ കിസാന്‍ മേള നടത്തി

ചെറുകരയില്‍ കിസാന്‍ മേള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട: ചെറുകര കര്‍ഷക കൂട്ടായ്മയും ഭാരത് പെട്രോളിയം മാക് ലൂബ്രിക്കന്‍സും ചേര്‍ന്ന് ചെറുകരയില്‍ കിസാന്‍ മേള നടത്തി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ അമ്മദ് കൊടുവേരി അധ്യക്ഷത വഹിച്ചു. കര്‍ഷക അവാര്‍ഡ് ജേതാവ് അയ്യൂബ് തോട്ടോളി ക്ലാസ്സെടുത്തു.
എ.ജെ.കുമാര്‍, വി.കെ.സുമേഷ്,ടി.ജെ.ജോസ്, പ്രേംരാജ് ചെറുകര, വത്സല, അംബിക, വി.പി.സുഫിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles