ബഫര്‍ സോണ്‍: വെള്ളമുണ്ട വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വെള്ളമുണ്ട വില്ലേജ് ഓഫീസ് ധര്‍ണ്ണ

മാനന്തവാടി: കേരളത്തിലെ പാവപ്പെട്ട കര്‍ഷകരെ ദ്രോഹിക്കാതിരിക്കാന്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഗൗരവമായി ഇടപെടണമെന്ന് ഡി.സി.സി.പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ആവശ്യപ്പെട്ടു. ചെയ്ത തെറ്റിനെ വെള്ളപൂശാനാണ് എല്‍.ഡി.എഫ്. ഈ വിഷയത്തില്‍ സമരം നടത്തുതെന്നും അദ്ദേഹം പറഞ്ഞു. വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വെള്ളമുണ്ട വില്ലേജ് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച യു.ഡി.എഫ്. വയനാട്ടില്‍ നടത്തുന്ന ഹര്‍ത്താലിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പരിസ്ഥിതിലോല മേഖലയിലെ കോടതി ഉത്തരവ് റദ്ദാക്കാന്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തുക, കേന്ദ്ര- കേരള സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡണ്ട് പി.പി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, ടി.കെ. മമ്മൂട്ടി, ഷാജി ജേക്കബ്ബ്, പി.ടി.ചെറിയാന്‍, എം.ജെ.ചാക്കോ, കെ. പുഷ്പലത, എം. ലതിക, ലൈജി ഷിബു പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles