വയനാട് ലീഡ് ബാങ്കിന് മുന്നില്‍ എല്‍.ഡി.എഫ് ധര്‍ണ 21ന്

കല്‍പറ്റ: എല്‍.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21നു രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കല്‍പറ്റയില്‍ ജില്ലാ ലീഡ് ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തും. സര്‍ഫാസി നിയമം പിന്‍വലിക്കുക, റിക്കവറി ടീമിന്റെ പ്രാകൃത സമീപനം അവസാനിപ്പിക്കുക, കാര്‍ഷക കടാശ്വാസ കമീഷന്‍ പരിധിയില്‍ ദേശസാത്കൃത ബാങ്കുകളെയും ഉള്‍പ്പെടുത്തുക, കേരള സര്‍ക്കാര്‍ മാതൃകയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ കേന്ദ്രവും നടപ്പാക്കുക, ആത്മഹത്യ ചെയ്ത അഭിഭാഷകന്‍ ടോമിയുടെ വായ്പ വിഷയത്തില്‍
സംയുക്ത കര്‍ഷക സമര സമിതിക്കു സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികാരികള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles