രാജ്യസഭാ സീറ്റിലേക്കു ആര്‍.ചന്ദ്രശേഖരനെ ശുപാര്‍ശ ചെയ്യുന്നതിനു
കെ.പി.സി.സി പ്രസിഡന്റിനു ഐ.എന്‍.ടി.യു.സി കത്ത് നല്‍കി

കല്‍പറ്റ-സംസ്ഥാനത്തു രാജ്യസഭയിലേക്കു ഒഴിവുവന്ന സീറ്റില്‍ സ്ഥാനാര്‍ഥിയായി ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനെ ശുപാര്‍ശ ചെയ്യുന്നതിനു സംഘടനാ നേതാക്കള്‍ കെ.പി.പി.സി അധ്യക്ഷന്‍ കെ.സുധാകരനു കത്ത് നല്‍കി. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമാരായ വി.ആര്‍.പ്രതാപന്‍(തിരുവനന്തപുരം), എം.കെ.ഹഫീസ്(കൊല്ലം), മലയാലപ്പുഴ ജ്യോതിഷ്‌കുമാര്‍(പത്തനംതിട്ട), ജി.ബൈജു(ആലപ്പുഴ), ഫിലിപ്പ് ജോസഫ്(കോട്ടയം), കെ.വി.ജോര്‍ജ് കരിമറ്റം(ഇടുക്കി), കെ.കെ.ഇബ്രാഹിംകുട്ടി(എറണാകുളം), സുന്ദരന്‍ കുന്നത്തുള്ളി(തൃശൂര്‍), ചീങ്ങന്നൂര്‍ മനോജ്(പാലക്കാട്), വി.പി.ഫിറോസ്(മലപ്പുറം), കെ.രാജീവ്(കോഴിക്കോട്), പി.പി.ആലി(വയനാട്), ജോസ് ജോര്‍ജ് പ്ലാത്തോട്ടം(കണ്ണൂര്‍), പി.ജി.ദേവ്(കാസര്‍കോട്) എന്നിവര്‍ സംയുക്തമായാണ് കത്ത് നല്‍കിയത്.
തൊഴിലാളികളുടെ ആവശ്യങ്ങളും പരാതികളും പാര്‍ലമെന്റില്‍ ഉന്നയിക്കാനും പരിഹാരിക്കാനും തൊഴിലാളി പ്രതിനിധികള്‍ക്ക് അവസരം നല്‍കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നു ഐ.എന്‍.ടി.യു.സി കരുതുന്നതായി കത്തില്‍ പറയുന്നു. ലോക്‌സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ ഐ.എന്‍.ടി.യു.സി നേതാക്കള്‍ക്കു മത്സരിക്കുന്നതിനു സീറ്റ് നല്‍കുന്നതില്‍ 2006 വരെ കോണ്‍ഗ്രസ് ശ്രദ്ധിച്ചിരുന്നു. തൊഴിലാളി നേതാവായിരുന്ന വി.വി.ഗിരി രാഷ്ട്രപതിയായതും ഐ.എന്‍.ടി.യു.സി പ്രസിഡന്റായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഇടക്കാല പ്രധാനമന്ത്രിയായതും 1978ല്‍ ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റായിരുന്ന സി.എം.സ്റ്റീഫന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവായതും തൊഴിലാളികള്‍ക്കും സംഘടനയ്ക്കും ലഭിച്ച അംഗീകാരമായിരുന്നു. 2006ല്‍ ഐ.എന്‍.ടി.യു.സി. ദേശീയ പ്രസിഡന്റ് ഡോ.ജി.സഞ്ജീവ റെഡ്ഡിക്ക് രാജ്യസഭാസീറ്റ് നല്‍കി. ഇതനുശേഷം ഐ.എന്‍.ടി.യു.സിക്കു നിയമ നിര്‍മാണ സഭകളില്‍ പ്രാതിനിധ്യം നല്‍കുവാന്‍ കോണ്‍ഗ്രസ് തയാറായില്ല. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമാരായിരിന്ന കെ.കരുണാകരന്‍, ബി.കെ.നായര്‍, സി.എം.സ്റ്റീഫന്‍, വി.പി.മരക്കാര്‍, കെ.സുരേഷ് ബാബു എന്നിവര്‍ക്കു പാര്‍ലമെന്റിലും നിയമസഭയിലു ം മത്സരിക്കാന്‍ അവസരം നല്‍കിയ പാരമ്പര്യവും കീഴ്‌വഴക്കവുമാണ് കോണ്‍ഗ്രസിനുള്ളത്. ഐ.എന്‍.ടി.യു.സി കേരള ഘടകത്തില്‍ 2007 മുതല്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ആര്‍.ചന്ദ്രശേഖരനു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ലമെന്റില്‍ ഉണ്ടാകുന്നതു കോണ്‍ഗ്രസിനു ഗുണം ചെയ്യും.
സംസ്ഥാനത്തു ഒരു പതിറ്റാണ്ടിലധികമായി തെരഞ്ഞെടുപ്പുകളില്‍ ഐ.എന്‍.ടി.യു.സിയെ കോണ്‍ഗ്രസ് നേതൃത്വം തഴയുകയാണ്.
2011 െനിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിച്ചെങ്കിലും സീറ്റ് നല്‍കിയില്ല. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ മത്സരത്തിനൊരുങ്ങാന്‍ ആര്‍.ചന്ദ്രശേഖരനു പാര്‍ട്ടി നിര്‍ദേശം ലഭിച്ചതാണ്. എന്നാല്‍ യു.ഡി.എഫിലേക്കുള്ള ആര്‍.എസ്.പിയുടെ വരവോടെ അവസരം നഷ്ടമായി. 2016ലെനിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ മുഴുവന്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമാരും പ്രതിഷേധിച്ചതാണ്. അപ്പോള്‍, തെറ്റുപറ്റിയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്നും കെ.പി.സി.സിയുടെ ഉന്നത നേതാക്കള്‍ ഉറപ്പുനല്‍കി. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബോധപൂര്‍വമായ അവഗണന ഐ.എന്‍.ടി.യു.സിക്ക് നേരിടേണ്ടിവന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥിതിയും മറ്റൊന്നായിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published.

Social profiles