ലീവ് സറണ്ടര്‍: എന്‍.ജി.ഒ അസോസിയേഷന്‍ ധര്‍ണ നടത്തി

കലക്ടറേറ്റ് പടിക്കല്‍ എന്‍.ജി.ഒ അസോസിയേഷന്‍ ധര്‍ണ ജില്ലാ പ്രസിഡന്റ് മോബിഷ് പി.തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ലീവ് സറണ്ടര്‍ മരവിപ്പിച്ച ഉത്തരവ് ദീര്‍ഘിപ്പിച്ചതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്റ് മോബിഷ് പി.തോമസ് ഉദ്ഘാടനം ചെയ്തു. ഇടതു സര്‍ക്കാരിന്റെ തുടര്‍ ഭരണത്തില്‍ ആനുകൂല്യ നിഷേധങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ട്രഷറര്‍ കെ.ടി.ഷാജി അധ്യക്ഷത വഹിച്ചു. എന്‍.ജെ.ഷിബു, ഇ.എസ്.ബെന്നി, ലൈജു ചാക്കോ, എന്‍.വി.അഗസ്റ്റിന്‍, എം.ജി.അനില്‍കുമാര്‍, സി.എച്ച്.റഫീഖ്, കെ.ഇ.ഷീജമോള്‍, എം.നസീമ, കെ.വി.ബിന്ദുലേഖ, ഇ.വി.ജയന്‍, കെ.പി.പ്രതീപ, സജി ജോണ്‍, വി.ആര്‍.ജയപ്രകാശ്, ടി.അജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിനു ഗ്ലോറിന്‍ സെക്വീര, സി.ആര്‍.അഭിജിത്ത്, എം.എ.ബൈജു, സിനീഷ് ജോസഫ്, പി.ജെ.ഷിജു, ടി.പരമേശ്വരന്‍, എ.സുഭാഷ്, വി.എസ്.ശരത്ത്, വി.ജെ.ജിന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles