![](https://keralacorrespondent.com/wp-content/uploads/2022/06/wyd-17-bed.jpg)
ബെഡ് ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം പാലിയാണ കല്ലുമൊട്ടംകുന്ന് കോളനിയില്‍ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് നിര്‍വഹിക്കുന്നു.
കല്പറ്റ:നിര്‍ധന കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ സൗജന്യമായി കട്ടില് സൗകര്യം ഒരുക്കുന്നതിനു വയനാട് ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനില്‍ ബെഡ് ബാങ്ക് പദ്ധതി ആരംഭിച്ചു. പാലിയാണ കല്ലുമൊട്ടംക്കുന്ന് കോളനിയിലെ കിടപ്പുരോഗിക്കു കട്ടില് ലഭ്യമാക്കി വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജൂനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. പാലിയാണ നെഹ്റു ഗ്രന്ഥാലയം പ്രസിഡന്റ് എം.രാധാകൃഷ്ണന്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.
രാകേഷ്, പകല്‍വീട് പ്രവര്ത്തര്കാരായ ഐ.സൂപ്പി, പി.കെ.അന്ത്രു എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.