ജല്‍ ജീവന്‍ മിഷന്‍: വെങ്ങപ്പള്ളിയില്‍ പങ്കാളിത്താധിഷ്ഠിത വിശകലനം നടത്തി

വെങ്ങപ്പള്ളിയില്‍ പങ്കാളിത്താധിഷ്ഠിത ഗ്രാമ വിശകലന-പഠന പരിപാടി പ്രസിഡന്റ് ഇ.കെ.രേണുക ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി വെങ്ങപ്പള്ളി പഞ്ചായത്തില്‍ സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വീസിന്റെ (സ്റ്റാഴ്‌സ്) നേതൃത്വത്തില്‍ പങ്കാളിത്താധിഷ്ഠിത ഗ്രാമ വിശകലന-പഠന പരിപാടി നടത്തി. പഞ്ചായത്ത് മെംബര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പഞ്ചായത്തിന് സമര്‍പ്പിക്കും. പഞ്ചായത്ത് പ്രസിഡന്റെ ഇ.കെ.രേണുക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.നാസര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഴ്‌സ് പ്രൊജക്ട് മാനേജര്‍ റോബിന്‍ മാത്യു, കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് കൊല്ലിയില്‍, വാര്‍ഡ് മെംബര്‍മാര്‍, സി.ഡി.എസ് ഭാരവാഹികള്‍, ടീം ലീഡര്‍ സോന പി.ദിലീപ്, ഫെസിലിറ്റേറ്റര്‍ എ.ഗ്രീഷ്മ എന്നിവര്‍ പ്രസംഗിച്ചു. ബിജു നെന്‍മേനി പരിശീലനത്തിന് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles