തേനീച്ച വളര്‍ത്തല്‍ പരിശീലനം

വൈത്തിരി ബീ ക്രാഫ്റ്റ് മ്യൂസിയത്തില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലനം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈത്തിരി: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമഗ്ര തേനീച്ച വളര്‍ത്തല്‍ പരിശീലനം വൈത്തിരി ബീ ക്രാഫ്റ്റ് ഹണി മ്യൂസിയത്തില്‍ ംനടന്നു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ തേനീച്ച വളര്‍ത്തല്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. ഹോര്‍ട്ടി കോര്‍പ് ബീ കീപ്പിംഗ് ട്രെയിനര്‍ അനീഷ് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എല്‍സി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ എം.ആയിഷ, ഉസ്മാന്‍ മദാരി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles