എ.പി.ജെ അബ്ദുള്‍ കലാം ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തി

നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ക്യാമ്പസില്‍ നടന്ന കരിയര്‍ ഡവലപ്പ്‌മെന്റ് ട്രസ്റ്റ് എ.പി.ജെ അബ്ദുള്‍ കലാം ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ

താളൂര്‍: നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ക്യാമ്പസില്‍ കരിയര്‍ ഡവലപ്പ്‌മെന്റ് ട്രസ്റ്റ് എ.പി.ജെ അബ്ദുള്‍ കലാം ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തി. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് അനുസരിച്ച് സ്വര്‍ണമെഡലും ക്യാഷ് പ്രൈസും ഉള്‍പ്പെടെ സമ്മാനങ്ങള്‍ നല്‍കും. കൂടാതെ നീലഗിരി കോളേജില്‍ ഉപരിപഠന സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ നൈപുണി പരിശീലനം, കരിയര്‍ ഗൈഡന്‍സ് എന്നിവക്കുള്ള അവസരമൊരുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles