ലാബ് ടെക്‌നീഷ്യന്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി പഞ്ചായത്തിലെ ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ 21ന് വൈകുന്നേരം നാലിനു മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പഞ്ചായത്ത് ഓഫീസില്‍ ബയോഡാറ്റ സമര്‍പ്പിക്കണം. 22ന് രാവിലെ 11ന് നെന്‍മേനി പഞ്ചായത്ത് ഓഫീസിലാണ് കൂടിക്കാഴ്ച. യോഗ്യത ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. നെന്‍മേനി പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

0Shares

Leave a Reply

Your email address will not be published.

Social profiles