ലൈഫ് ഭവന പദ്ധതി: അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ധര്‍ണ്ണ

ലൈഫ് ഭവന പദ്ധതി ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വില്ലേജ് ഓഫീസ് ധര്‍ണ

കണിയാമ്പറ്റ: ലൈഫ് ഭവന പദ്ധതി ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ നടത്തി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം ഭവനരഹിതര്‍ക്ക് വീടെന്ന് കൊട്ടിഘോഷിച്ച പദ്ധതിയില്‍ നിന്ന് അര്‍ഹരായ നിരവധി ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങള്‍ ഒഴിവാക്കപ്പെട്ടത് സര്‍ക്കാരിന്റെ അശാസ്ത്രീയമായ സര്‍വ്വേയുടെ ഫലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി സ്വഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അയമു കരണി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കുഞ്ഞായിഷ, മെമ്പര്‍മാരായ നൂരിഷ ചേനോത്ത്, ഷംസുദ്ദീന്‍ പള്ളിക്കര, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സൈതലവി എ.കെ, പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം നെല്ലിയമ്പം, ജനറല്‍ സെക്രട്ടറി കെ.കെ ഷാജിത്ത്, ട്രഷറര്‍ നുഹൈസ് അണിയേരി, ഭാരവാഹികളായ ജലീല്‍ മോയിന്‍, കെ. കെ ജംഷീദ്, നിംഷാദ് പച്ചിലക്കാട്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത് ബഷീര്‍, എം.എസ്.എഫ് ഭാരവാഹികളായ ആബിദ് കണിയാമ്പറ്റ, അന്‍വര്‍ മില്ല്മുക്ക്, നാസര്‍ പുതിയാണ്ടി, അബ്ദള്ള വരിയില്‍, ജമീല ചെറുകുന്നന്‍, ഹാരിസ് മാട്ടായി സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles