‘ബഫര്‍ സോണ്‍: വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം’

എല്‍.ഡി.എഫ് വയനാട് ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍നിന്ന്.

കല്‍പറ്റ:സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു എല്‍.ഡി.എഫ് വയനാട് ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. സംരക്ഷിത വനങ്ങള്‍ക്കുചുറ്റും കുറഞ്ഞത് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമായി പരിഗണിക്കണമെന്നും അവിടെ ഇടപെടലുകളില്‍ നിരോധനങ്ങളും നിയന്ത്രണങ്ങളും അനിവാര്യമാണെന്നുമുള്ള സുപ്രീം കോടതി വിധി വയനാട്ടില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്നു യോഗം വിലയിരുത്തി. കണ്‍വീനര്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് സുരേഷ് താളൂര്‍, എസ്.ബിന്ദു,
എന്‍.സി.പ്രസാദ്, എ.എന്‍ സുശീല, ബിന്ദു പ്രകാശ്, കെ.വിജയന്‍,സിന്ധു ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles