പ്ലസ് വണ്‍ പ്രവേശനം

കല്‍പറ്റ: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ പ്ലസ് വണ്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ, പട്ടികജാതി, ജനറല്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുന്നതിന് സന്നദ്ധരായ പെണ്‍കുട്ടികള്‍ക്കു മാത്രം. അപേക്ഷകള്‍ ജൂലൈ 11ന് വൈകുന്നേരം അഞ്ചിനു മുമ്പു സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോം സ്‌കൂള്‍ ഓഫീസ്, കല്‍പറ്റ ഐ.ടി.ഡി.പി ഓഫീസ്, ടി.ഡി.ഒ ഓഫീസ് മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 04936 284818, 9744051116.

0Shares

Leave a Reply

Your email address will not be published.

Social profiles