മേപ്പാടി ഐസൊലേഷന്‍ ബ്ലോക്കിന് തറക്കല്ലിട്ടു

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കുന്നു.

കല്‍പറ്റ: മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന സുരേഷ് മുഖ്യാതിഥിയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സെയ്തലവി വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അബ്ദുറഹിമാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനീറ മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.രാഘവന്‍, അരുണ്‍ദേവ്, പഞ്ചായത്ത് അംഗം ജോബിഷ് കുര്യന്‍, നവകേരള കര്‍മപദ്ധതി-2 ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ.പി.എസ് സുഷമ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, മേപ്പാടി സി.എച്ച.സി മെഡിക്കല്‍ ഓഫിസര്‍ ഡോ.ടി.പി.ഷാഹിദ്, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഹംസ ഇസ്മാലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ അനുവദിച്ച ഐസൊലേഷന്‍ ബ്ലോക്കുകളില്‍ ആദ്യത്തേതിനാണ് മേപ്പാടിയില്‍ തറക്കല്ലിട്ടത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടും ഉള്‍പ്പെടുത്തി 1.79 കോടി രൂപ ചെലവിലാണ് ബ്ലോക്ക് നിര്‍മിക്കുന്നത്. മാനന്തവാടി മണ്ഡലത്തില്‍ നല്ലൂര്‍നാട്, ബത്തേരിയില്‍ പുല്‍പള്ളി സി.എച്ച്.സികളിലാണ് മറ്റു രണ്ട് ഐസൊലേഷന്‍ ബ്ലോക്കുകള്‍. നല്ലൂര്‍നാട്, പുല്‍പള്ളി ബ്ലോക്കുകളുടെ ശിലാസ്ഥാപനം 24നു രാവിലെ 10നു യഥാക്രമം എം.എല്‍.എമാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ നിര്‍വഹിക്കും.
പ്രീ ഫാബ് മാതൃകയില്‍ 10 കിടക്ക സൗകര്യത്തെടെ ഐസൊലേഷന്‍ ബ്ലോക്ക് കെ.എം.എസ്.സി.എല്‍ ആണ് നിര്‍മിക്കുന്നത്. എമര്‍ജന്‍സി റിഹാബിലിറ്റേഷന്‍ റൂം, സെന്‍ട്രല്‍ സെക്ഷന്‍ മെഡിക്കല്‍ ഗ്യാസ് യൂനിറ്റ് എന്നിവ ബ്ലോക്കില്‍ ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles