കര്‍ഷക പ്രതിരോധ സമിതി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

വയനാട് കലക്ടറേറ്റ് പടിക്കല്‍ കര്‍ഷക പ്രതിരോധ സമിതി ധര്‍ണ അഡ്വ.അബ്ദുറഹ്‌മാന്‍ കാതിരി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കര്‍ഷക പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, മറ്റു സംരക്ഷിത വനങ്ങള്‍ എന്നിവയ്ക്കു ചുറ്റും ഒരു കിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖല ബാധകമാക്കുന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഹര്‍ജി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. അഡ്വ.അബ്ദുറഹ്‌മാന്‍ കാതിരി ഉദ്ഘാടനം ചെയ്തു. ഡോ.വി.സത്യാനന്ദന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ടി.ജെ.ഡിക്‌സണ്‍, എ.സി.തോമസ്, കെ.ജെ.മാത്യു, ദേവസ്യ പൂറ്റനാല്‍, പി.കെ.ഭഗത് എന്നിവര്‍ പ്രസംഗിച്ചു. സമിതി കണ്‍വീനര്‍ വി.കെ.സദാനന്ദന്‍ സ്വാഗതവും കെ.എസ്.ജയപ്രകാശ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles