പരിസ്ഥിതി ലോല മേഖല: വ്യാപാരികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു

കടകളില്‍ പ്രതിഷേധ ജ്വാല തെളിയിച്ചശേഷം വൈത്തിരിയില്‍ ചേര്‍ന്ന വ്യാപാരികളുടെ യോഗം.

വൈത്തിരി: പരിസ്ഥിതി ലോല മേഖല വിഷയത്തിലെ വിധി സുപ്രീം കോടതി പുനഃപരിശോധിക്കുന്നതിനു ഉത്തരവാദപ്പെട്ട അധികാര കേന്ദ്രങ്ങള്‍ ഇടപെടണമെന്നു ആവശ്യപ്പെട്ടു ടൗണിലെ വ്യാപാരികള്‍ കടകളില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. കടകളിലെ ലൈറ്റുകള്‍ അണച്ചശേഷം മെഴുകുതിരികള്‍ കത്തിച്ചായിരുന്നു പരിപാടി. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ യൂനിറ്റ് പ്രസിഡന്റ് സി.വി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ടി.കെ.അനില്‍കുമാര്‍, സലിം മേമന, എ.പി. അഹമ്മദുകുട്ടി, നിസാര്‍ ദില്‍വെ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles