പടിഞ്ഞാറത്തറ പഞ്ചായത്ത് വികസന സെമിനാര്‍

പടിഞ്ഞാറത്തറ പഞ്ചായത്ത് വികസന സെമിനാര്‍ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ 2022-2023 വികസന സെമിനാര്‍ കാപ്പുംകുന്ന് കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അബ്ദുല്‍റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.ജോസ് കരട് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.കെ.അസ്മ, മെംമ്പര്‍ ഷിബു പോള്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.നൗഷാദ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജസീല, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.ഇ.ഹാരീസ്, പഞ്ചായത്ത് മെംബര്‍മാരായ റഷീദ് വാഴയില്‍, സതി വിജയന്‍, കെ.കെ.അനീഷ, മുഹമ്മദ് ബഷീര്‍, യു.എസ്.സജി, റസീന, രജിത ഷാജി, ബുഷ്‌റ, നിഷ മോള്‍, ബിന്ദു ബാബു, സാജിത, കെ.ടി.കുഞബ്ദുല്ല, ഷംസൂദ്ദീന്‍, ജോസഫ് പുല്ലന്‍മാരിയില്‍, സി.രാജീവന്‍, റഷീദ് ചക്കര, വ്യപാരി പ്രതിനിധി പി.കെ.മുഹമ്മദ്, എം.ദിവാകരന്‍ മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി സിബി വര്‍ഗീസ്, അസി.സെക്രട്ടറി സാജു പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles