പരിസ്ഥിതി ലോല മേഖല: ജയരാജന്റെ വാദം തെറ്റെന്നു ഹസന്‍

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ വാദവും മറുവാദവുമായി ഇടതു, വലതു മുന്നണി സംസ്ഥാന കണ്‍വീനര്‍മാര്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കല്‍പറ്റയില്‍ പറഞ്ഞു. എന്നാല്‍, ഇടതു മന്ത്രിസഭ 2019 ഒക്ടോബര്‍ 23ന് പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടു എടുത്ത തീരുമാനം സൗകര്യപൂര്‍വ്വം മറച്ചുവെച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ മലക്കംമറിയുകയാണ് ചെയ്തതെന്നു യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പ്രതികരിച്ചു.
പാറക്കെട്ടുകള്‍, തരിശ്-ചതുപ്പ് നിലങ്ങള്‍ നിലനിര്‍ത്തിയും ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പരിസ്ഥിതി ലോല മേഖലയില്‍നിന്നു ഒഴിവാക്കിയും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു സമര്‍പ്പിച്ച ശുപാര്‍ശ യു.പി.എ സര്‍ക്കാര്‍ അംഗീകരിച്ച് പ്രഥമിക വിജ്ഞാപനം ഇറക്കിയതാണ്. അന്തിമ വിജ്ഞാപനം ഇറക്കേണ്ട സമയമായപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. ഇതിനുശേഷമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല എന്ന നിലപാട് സ്വീകരിച്ചത്. പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനു ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ടുപോകുമെന്നും ഹസന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles